രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നാഴികക്കല്ലായി, നമ്പംബർ 5 ന് ഉത്തരഖണ്ഡിലെ കേദാർനാഥിൽ വികസന വിപ്ളവത്തിന് തുടക്കമാകും

Share

രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നാഴികക്കല്ലായി, നമ്പംബർ 5 ന് ഉത്തരഖണ്ഡിലെ കേദാർനാഥിൽ വികസന വിപ്ളവത്തിന് തുടക്കം കുറിക്കുകയാണ്.

ക്ഷേത്ര നഗരിയായ കേദാർനാഥിൽ സംപൂജ്യ ശങ്കരാചാര്യ സ്വാമികളുടെ സമ്പൂർണ്ണ പ്രതിമ അനാച്ഛാദനം ചെയ്യുന്നു .ഒപ്പം പ്രളയം തകർത്ത സമാധി മണ്ഡപവും പുനർ നിർമ്മിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും അന്ന് നടക്കുന്നു.

ഇതിന്റെ സാംസ്കാരികപ്രാധാന്യവും, ചരിത്ര പ്രാധാന്യവും മനസ്സിലാക്കി ഈ പരിപാടിയുടെ ഭാഗമായി രാജ്യത്ത് 200 കേന്ദ്രങ്ങളിൽ പൊതുസമ്മേളനവും പ്രധാനമന്ത്രിയുടെ ഉദ്ഘാടനപരിപാടിയും പ്രതിമാ അനാച്ഛാദനവും ഒരേ സമയം പ്രക്ഷേപണം ചെയ്യുകയാണ്. കേരളത്തിലെ 4 പരിപാടികളിൽ ഒന്ന് തിരുവനന്തപുരത്തും, ഒന്ന് കാലടിയിലും നടക്കും. മറ്റ് രണ്ട് പരിപാടികൾ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരും, ക്ഷേത്രനഗരിയായ ഗുരുവായൂരിലും നടക്കുന്നു.

തൃശ്ശൂരിൽ കൗസ്തുഭം ഹാളിലും, ഗുരുവായൂരിൽ ടൗൺഹാളിലുമാണ് പരിപാടി നടക്കുന്നത്. പ്രധാനമന്ത്രിയുടെ ലൈവ് പരിപാടിക്കുമുൻപായി തൃശ്ശൂരിൽ ജനനായകൻ ഭരത് സുരേഷ് ഗോപി എം.പിയും,, BJP മുൻ സംസ്ഥാന അദ്ധ്യക്ഷൻ CK പദ്മനാഭനും, ഗുരുവായൂരിൽ മെട്രോമാൻ പത്മശ്രീ E ശ്രീധരനും, മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരനും മുഖ്യാതിഥികളായി പങ്കെടുക്ക് പ്രസംഗിക്കുന്നു. രാവിലെ 9.30 ന് പൊതുയോഗം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *