മു​ല്ല​പ്പെ​രി​യാ​റി​ല്‍ നി​ന്നും ത​മി​ഴ്നാ​ട് കൂ​ടു​ത​ല്‍ വെ​ള്ളം​കൊ​ണ്ടു പോ​ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ന്‍

Share

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നും ത​മി​ഴ്നാ​ട് കൂ​ടു​ത​ല്‍ വെ​ള്ളം കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍.
റൂ​ള്‍ ക​ര്‍​വി​ലേ​ക്ക് ജ​ല​നി​ര​പ്പ് എ​ത്തി​ക്ക​ണ​മെ​ന്നും റൂ​ള്‍ ക​ര്‍​വി​ലേ​ക്ക് താ​ഴ്‌​ത്താ​ന്‍ ക​ഴി​യാ​ത്ത​ത് ത​മി​ഴ്‌​നാ​ടി​ന്‍റെ വീ​ഴ്‌​ച​യാ​യി കാ​ണ​ണ​മെ​ന്നും റോ​ഷി അ​ഗ​സ്‌​റ്റി​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

5000 ഘ​ന​യ​ടി ജ​ലം തു​റ​ന്നു വി​ട്ടാ​ലും പെ​രി​യാ​ര്‍ തീ​ര​ത്ത് വ​ലി​യ പ്ര​ശ്‌​നം ഉ​ണ്ടാ​കി​ല്ല. പെ​രി​യാ​ര്‍ തീ​ര​ത്തെ ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. കൂ​ടു​ത​ല്‍ വെ​ള്ളം മു​ല്ല​പ്പെ​രി​യാ​റി​ല്‍ നി​ന്ന് എ​ത്തി​യാ​ലും ഇ​ടു​ക്കി തു​റ​ക്കേ​ണ്ടി വ​രി​ല്ല. മു​ല്ല​പ്പെ​രി​യാ​റി​ല്‍ പു​തി​യ ഡാം ​വേ​ണ​മെ​ന്നും സൗ​ഹാ​ര്‍​ദ്ദ​പ​ര​മാ​യ സ​മീ​പ​നം ആ​ണ് ത​മി​ഴ്‌​നാ​ടി​ന് ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *