മാര്‍ക്ക് ജിഹാദ്: അധ്യപകനെതിരേ നടപടി തേടി കെ സുധാകരന്‍

Share

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി സര്‍വകലാശാലയില്‍ അഡ്മിഷന്‍ ലഭിക്കുന്നത് മാര്‍ക്ക് ജിഹാദിലൂടെയാണെന്നു പ്രസ്താവിച്ച കിരോരി മാല്‍ കോളജിലെ അസോ പ്രഫ രാകേഷ് പാണ്ഡെയ്‌ക്കെതിരേ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി രാഷ്ട്രപതിക്കു കത്തു നല്കി.

കോളജിന്റെ ഭരണപരമായ ചുമതലകളില്‍ നിന്ന് അധ്യാപകനെ അടിയന്തരമായി നീക്കം ചെയ്യണം.

അധ്യാപകന്‍ ആരോപിച്ച രീതിയില്‍ അഡ്മിഷന്‍ നടത്താറില്ലെന്ന് സര്‍വകലാശാല തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പ്രഫസറുടെ അടിസ്ഥാനരഹിതമായ ആരോപണംമൂലം സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരേ അക്രമം ഉണ്ടാകാന്‍ പോലുമുള്ള സാധ്യതയുണ്ട്. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നേരത്തെ നടത്തിയിട്ടുണ്ടെങ്കിലും പ്രഫ രാകേഷ് എല്ലാ സീമകളും ലംഘിക്കുകയാണു ചെയ്തതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *