മലയിൻകീഴ് സി ഐ, ഡോക്ടറെ പീഡിപ്പിച്ചു 

Share

തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഡോക്ടറെ, തലസ്ഥാനത്തെ സിരാത്രിയിൽ വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസ് എടുത്തു. മലയിൻകീഴ് സി ഐ എ വി സൈജുവിന് എതിരെയാണ് കേസ്.

2011 മുതൽ ഏഴു വർഷം അബുദാബിയിൽ ഡെന്റിസ്റ്റ് ആയിരുന്നു പരാതിക്കാരി.
പരാതിക്കാരിയായ ഡോക്ടറെ ശനിയാഴ്ച  റൂറൽ എസ് പി ഡോ ദിവ്യാ ഗോപിനാഥ് വിളിച്ചു വരുത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. തുടർന്ന് എഫ് ഐ ആർ റജിസ്റ്റർ ചെയ്യാൻ ഡിവൈ എസ് പി സുൽഫിക്കറോട് നിർദേശിച്ചു. അദ്ദേഹം ഡോക്ടറുടെ വിശദമായ മൊഴി എടുത്തു.

രണ്ടരലക്ഷം രൂപ ഡോക്ടറിൽ നിന്ന് സൈജു വാങ്ങിയതിന് തെളിവുണ്ട്. പോലീസ് സ്റ്റേഷൻ പരിധിയിൽ ഡോക്ടർക്കുള്ള കടമുറി ഒഴിപ്പിക്കാൻ സൈജു ഇടപെട്ട ശേഷമായിരുന്നു പീഡനം. ഇതോടെ അവരുടെ കുടുംബം തകർന്നു.

2019 ഒക്ടോബറിൽ ആയിരുന്നു ആദ്യ പീഡനം. പലവട്ടം ഇത് തുടർന്നു. താൻ ഭാര്യയുമായി പിരിഞ്ഞ ശേഷം വിവാഹം ചെയ്യാമെന്ന് വാഗ്‌ദാനം നൽകി.
ഈ വർഷം ശബരിമല ഡ്യൂട്ടി കഴിഞ്ഞ് ഇയാൾ എത്തിയപ്പോൾ വഴങ്ങിയില്ല. 28 ന് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി.

സൈജുവിനെതിരെ എട്ടിന് റൂറൽ എസ് പിക്കും 15 ന് ഡി ജി പി ക്കും പരാതി നൽകിയിട്ടും അത് പൂഴ്ത്തി. സി പി എം പോലീസ് സംഘടനയുടെ റൂറൽ ജില്ലാ പ്രസിഡൻറ് ആണ് സൈജു.