മറുനാടൻ ഷാജൻ സ്കറിയയ്ക്ക് എതിരെ കേസ് 

Share

തിരുവനന്തപുരം: ബിനീഷ് കോടിയേരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് എതിരെ സൈബർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു. അപകീർത്തിപ്പെടുന്ന രീതിയിൽ തൻ്റെ  ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന് കാട്ടിയാണ് ബിനീഷ് കോടിയേരി പരാതി നൽകിയത്.

കെ വാറ്റ് കേരളത്തിന്റെ സ്വന്തം വാറ്റ് എന്ന തലവാചകത്തോടെ മദ്യക്കുപ്പിയുമായി നിൽക്കുന്ന ബിനീഷിന്റെ ചിത്രമാണ് ഷാജൻ സ്കറിയ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇപ്പോഴും ഈ പോസ്റ്റ് സ്കറിയ ഡിലീറ്റ് ചെയ്തിട്ടില്ല. ഐ.പി.സി സെക്ഷൻ 469 ഉൾപ്പടെയുള്ള വകുപ്പനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ തൻ്റെ  മുഖം ഉപയോ​ഗിച്ചുകൊണ്ടാണ് സ്കറിയ പോസ്റ്റിട്ടതെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിൽ കണ്ണടയ്ക്കാനാവില്ലെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു.

വ്യാജ വാര്‍ത്തകളിലൂടെ നേരത്തെ തന്നെ മറുനാടന്‍ മലയാളി വിവാദത്തിലായിരുന്നു. പ്രമുഖ കമ്പനികള്‍ക്കെതിരെയും നിരവധി വ്യക്തികള്‍ക്കെതിരെയും ബ്ലാക്‌മെയില്‍ ലക്ഷ്യത്തോടെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചതിന് കേരളത്തിലകത്തും പുറത്തുമായി നിരവധി കേസുകള്‍ ഈ പത്രത്തിനെതിരെയുണ്ട്.

ഷാജന്‍ സ്‌കറിയ മുപ്പത് ലക്ഷം പിഴയടക്കാന്‍ ബ്രിട്ടനിലെ കോടതി ഉത്തരവിട്ടിരുന്നു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളിയുടെ കമ്പനിക്കെതിരെ വ്യാജവാര്‍ത്തയെഴുതിയതിനാണ് മറുനാടന്‍ എഡിറ്റര്‍ക്കെതിരെ കോടതി ശിക്ഷ നടപ്പാക്കിയത്. പരസ്യ ഇനത്തില്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കാത്തതിന്റെ പേരില്‍ നിരന്തരമായി വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന ഹര്‍ജിയിലാണ് ഷാജന്‍സ്‌കറിയോട് 35000 പൗണ്ട്( മുപ്പത്ത് ലക്ഷം) യുകെ കോടതി പിഴ ശിക്ഷവിധിച്ചത്. 

യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും അഭിഭാഷകനുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനയമാത്. ഷാജന്‍ ആവശ്യപ്പെട്ട ലക്ഷങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ തന്നെയും തന്റെ ബിസിനസിനെയും യുകെ മലയാളികളായ ചില ബിസിനസ് കൂട്ടാളികളോടൊപ്പം ചേര്‍ന്ന് പ്രതികാര മനോഭാവത്തോടെ അപകീര്‍ത്തിപ്പെടുത്താന്‍ ഷാജന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ബീ വണ്‍ ഉടമ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതി.

തികച്ചും നിയമ വിധേയമായും സത്യസന്ധമായും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരു കമ്പനിയെ തകര്‍ക്കാന്‍ ഷാജന്‍ മനപൂര്‍വ്വം ശ്രമിച്ചു എന്ന് കണ്ടെത്തിയ ഷ്രൂസ്ബറി കോടതി ആയിരുന്നു ഷാജന് ആദ്യ ശിക്ഷ വിധിച്ചത്. 600 പൗണ്ട് (ഏകദേശം അന്‍പതിനായിരം രൂപ) പിഴശിക്ഷ ആയിരുന്നു ഷ്രൂസ് ബറി കോടതി ഷാജന് വിധിച്ചത്.
എന്നാല്‍ ഈ കോടതി വിധിക്കെതിരെ ഷാജന്‍ സ്‌കറിയ മേല്‍കോടതിയില്‍ അപ്പില്‍ നല്‍കി ഇതാണ് കൂടുതല്‍ തിരിച്ചടിയായത്. ഇതിനിടെ കോടതി വിധി ലംഘിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

ലോക്ഡൗൺ കാലത്ത് അമ്മയുടെ സഹോദരന്റെ വീട്ടിൽ പോയ അഭിഭാഷകനെതിരെ ഷാജൻ സ്‌കറിയ മറുനാടൻ മലയാളിയിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ അഭിഭാഷകനും തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയുമായ വള്ളക്കടവ് ജി മുരളീധരൻ സിവിൽ ആയും ക്രിമിനൽ ആയും മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു.