പി.എൻ. പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അനാവരണം ചെയ്യും

Share

പൂജപ്പുരയിലെ പി.എൻ. പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് (ഡിസംബർ 23) അനാവരണം ചെയ്യും. കൊച്ചിയിൽ നിന്ന് രാവിലെ 11.05നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 11.30നു പ്രതിമ അനാവരണം നിർവഹിക്കും. തുടർന്ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, മേയർ ആര്യാ രാജേന്ദ്രൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പ്രൊഫ. പി. ജെ. കുര്യൻ, പന്ന്യൻ രവീന്ദ്രൻ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനും സി.ഇ.ഒയുമായ എൻ. ബാലഗോപാൽ എന്നിവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. പ്രതിമ നിർമിച്ച കെ.എസ്. സിദ്ധനു മുഖ്യമന്ത്രി പുരസ്‌കാരം നൽകും. ചടങ്ങിനു ശേഷം അദ്ദേഹം രാജ്ഭവനിലേക്കു പോകും. വൈകിട്ട് അഞ്ചിനു രാഷ്ട്രപതി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്നു രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം 24നു രാവിലെ 10.20നു ഡൽഹിക്കു മടങ്ങും.
പ്രതിമ അനാവരണ ചടങ്ങിനെത്തുന്ന രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രൊഫ. പി.ജെ. കുര്യൻ, എൻ. ബാലഗോപാൽ, പന്ന്യൻ രവീന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിക്കും.