നിയമസഭാ തെരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍.. | UP ELECTION UPDATES

Share

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍.

അടുത്ത മാസം 10 നും മാര്‍ച്ച് 7 നും ഇടയില്‍ എക്‌സിറ്റ് പോളുകള്‍ക്ക്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനം.

ഫെബ്രുവരി 10 ന് രാവിലെ 7 മുതല്‍ മാര്‍ച്ച് 7 ന് വൈകുന്നേരം 6.30 വരെയാണ് നിരോധനം.

ഉത്തരവ് ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവോ പിഴയോ ശിക്ഷ ലഭിക്കും.

ഉത്തര്‍പ്രദേശില്‍ ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിലെത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ റാലി ഇന്ന് ഉച്ചക്ക് ശേഷം നടക്കും.

കര്‍ഹല്‍ മണ്ഡലത്തില്‍ മൽസരിക്കുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.

അതിനിടെ, കോൺഗ്രസ് നാലാംവട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു.

61 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.

ബഹുജൻ സമാജ് പാർട്ടിയും 8 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു.
ഗോവയിൽ ബി ജെ പി യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കം കുറിച്ചു.

പനാജിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്തു.

ഈ തീരദേശത്തിന്റെ വികസനം ബിജെപിക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.

ഈ നാടിന്റെ അഭിമാനമായിരുന്ന മനോഹർ പരീക്കറുടെ സുവർണ്ണ ഗോവ എന്ന സ്വപ്നം ബി.ജെ.പി പൂർത്തിയാക്കാൻ ശ്രമിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

രാഹുൽഗാന്ധി അടുത്ത മാസം രണ്ടിന് ഗോവയിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കും.

ഫെബ്രുവരി 14 നാണ് ഗോവയിൽ വോട്ടെടുപ്പ്.