ചൈനയെ നേരിട്ട് വിമര്‍ശിച്ച്
രാജ്‌നാഥ് സിംഗ്

Share

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ധാരണകള്‍ ലംഘിച്ചു ചൈന നടത്തിയ കട കയറ്റം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവുമായുള്ള കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.
ഷാങ്ഹായ് കോട ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ ) കൂട്ടായ്മയുടെ ഭാഗമായുള്ള പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിലായിരുന്നു കൂടിക്കാഴ്ച. മറ്റു രാജ്യങ്ങളുടെ പരമാധികാരവും അതിര്‍ത്തികളും പരസ്പരം മാനിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യ വിഭാവനം ചെയ്യുന്നത്. കിഴക്കന്‍ ലഡാക്കില്‍ ചൈന നടത്തിയ കടന്നുകയറ്റത്തെ അംഗീകരിക്കാനാവില്ല.
ഭീകരര്‍ക്ക് അഭയം നല്‍കുന്ന രാജ്യം മറ്റുരാജ്യങ്ങള്‍ക്കു മാത്രമല്ല സ്വ
ന്തം ജനങ്ങളുടെ മേലും ഭീഷണിഉയര്‍ത്തുകയാണെന്ന് പാക്കിസ്ഥാനെ സൂചിപ്പിച്ച് രാജ്‌നാഥ് പറഞ്ഞു.