കേസരി-സമീറ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി

Share

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂ ണിയന്‍ ജില്ലാ കമ്മിറ്റി സമീറ ഗ്രൂപ്പ് ഓഫ് കമ്പനീസുമായി സഹകരിച്ചു മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന കേസരി-സമീറ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി.

ടൂര്‍ണമെന്റ് പൂജപ്പുര ശ്രീചിത്തിര സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി അബ്ദുര്‍റഹ്മാന്‍ ബാറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തു. കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, ഭാരവാഹികളായ അനുപമ ജി നായര്‍ , എസ് കെ ജോയ്, ചിത്ര പി നായര്‍, ജുഗുനുകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


നാല് ഗ്രൂപ്പുകളിലായി പന്ത്രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആദ്യദിനം ലീഗ് റൗണ്ടില്‍ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. മത്സരങ്ങള്‍ ശനിയാഴ്ചയും തുടരും. എ സി വി, ദേശാഭിമാനി, അമൃത ടി വി, ന്യൂസ് 18 എ ടീം, ജനം ടി വി, കേരള കൗമുദി ടീമുകളാണ് ആദ്യ ദിനത്തിലെ വിജയികള്‍. ജനം ടി വി-മലയാള മനോരമ മത്സരം സമനിലയില്‍ കലാശിച്ചു.

ന്യൂസ് 18 ബി ടീം, കൈരളി ടി വി എന്നിവരെ പരാജയപ്പെടുത്തി എ സി വിയും ജയ്ഹിന്ദ് ടി വി, ജനയുഗം എന്നിവരെ പരാജയപ്പെടുത്തി അമൃത ടി വിയും, മനോരമയെയും ഏഷ്യാനെറ്റിനെയും പരാജയപ്പെടുത്തി കേരളാ കൗമുദിയും സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തിയട്ടുണ്ട്. ദേശാഭിമാനി ഏഷ്യാനെറ്റിനെയും ന്യൂസ് 18 എ ടീം കൈരളിയെയും ജനം ടി വി കേസരി ഹീറോസിനെയുംപരാജയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *