കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത മൂന്നു ശതമാനം കൂട്ടാൻ കേന്ദ്ര മന്ത്രിസഭ

Share

കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആശ്വാസബത്തയും മൂന്നു ശതമാനം കൂട്ടാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

നിലവിൽ 28 ശതമാനം ആയിരുന്നത് ഇക്കൊല്ലം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെ 31 ശതമാനം ആകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ അറിയിച്ചു.

47.14 ലക്ഷം ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും വർധന ആശ്വാസമാകും.

പിഎം ഗതി ശക്തി ദേശീയ കർമ രേഖ നടപ്പാക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.

വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള ശ്രേണീ ആസൂത്രണ വിഭാഗം മേധാവികളിൽ നിന്നുള്ള പ്രാതിനിധ്യത്തോടെ ഒരു ബഹു മാതൃകാ ആസൂത്രണ ഗ്രൂപ്പ് രൂപീകരിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.