അഞ്ച് ദിവസത്തെ ഇറ്റലി – ബ്രിട്ടൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി

Share

അഞ്ച് ദിവസത്തെ ഇറ്റലി – ബ്രിട്ടൻ സന്ദർശനത്തിനായി, പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു.

പതിനാറാമത് ജി-20 ഉച്ചകോടിയിലും, 26-ാമത് ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയോട് അനുബന്ധിച്ചുള്ള, ലോക നേതാക്കളുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരമാണ്, ഈ മാസം 30 മുതൽ 31 വരെ നടക്കുന്ന ജി-20 ഉച്ചകോടിയിൽ, പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

ജി-20 അംഗരാജ്യങ്ങളുടെ തലവന്മാർ, യൂറോപ്യൻ യൂണിയൻ അന്താരാഷ്ട്ര സംഘടനകൾ തുടങ്ങിയവരും, ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ഇറ്റലി പ്രധാനമന്ത്രിയുമായി, അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും.

വത്തിക്കാൻ നഗരം സന്ദർശിക്കുന്നതോടൊപ്പം ഫ്രാൻസിസ് മാർപ്പാപ്പയേയും വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയട്രോം പരോളുമായും കൂടിക്കാഴ്ച നടത്തുമെന്ന് യാത്ര തിരിക്കുന്നതിന് മുൻപ് പ്രധാനമന്ത്രി അറിയിച്ചു.

സന്ദർശനത്തിന്റെ രണ്ടാം പാദത്തിൽ, പ്രധാനമന്ത്രി ബ്രിട്ടനിലേക്ക് തിരിക്കും.

26-ാമത് ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി, അടുത്ത മാസം 1, 2 തീയതികളിൽ നടക്കുന്ന ലോക നേതാക്കളുടെ യോഗത്തിൽ, പ്രധാനമന്ത്രി പങ്കെടുക്കും.

ഈ മാസം 31 മുതൽ, അടുത്ത മാസം 12 വരെ, യു.കെയുടെ അധ്യക്ഷതയിലാണ്, 26-ാമത് കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്.

120-ലധികം രാജ്യങ്ങളുടെ തലവന്മാർ, ഉച്ചകോടിയിൽ പങ്കെടുക്കും.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും, പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *