വിവിധ തസ്തികയിൽ കരാർ നിയമനം

Share

ആലപ്പുഴ: മുതുകുളം അഡീഷണല്‍ പ്രോജക്ടിന്റെ പരിധിയിലുള്ള കൃഷ്ണപുരം പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍/ ഹെല്‍പ്പറെ നിയമിക്കുന്നു. പഞ്ചായത്തില്‍ സ്ഥിരമാസമുള്ള 18നും 46നും ഇടയില്‍ പ്രായമുള്ള വനികള്‍ക്കാണ് അവസരം. ജൂണ്‍ 20ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് കായംകുളം മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0479 2442059.

കാവാലം ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രോണിക്‌സ് വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എഴുത്തു പരീക്ഷ, പ്രായോഗിക പരീക്ഷ, അഭിമുഖവും എന്നിവ ഉണ്ടായിരിക്കും. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ജൂണ്‍ ഒന്‍പതിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണം.
ഫോണ്‍: 0477 2748069

ഗവ. മുഹമ്മദന്‍സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. വിഭാഗത്തില്‍ താത്കാലികമായി അധ്യാപകരെ നിയമിക്കുന്നു. ഹിന്ദി, ഇക്കണോമിക്‌സ്, സോഷ്യോളജി വിഷയങ്ങളിലാണ് ഒഴിവുള്ളത്. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ഒന്‍പതിന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം.
ഫോണ്‍: 0477 2238270, 9207397647.