കോട്ടയം ഗവ. എഞ്ചിനീയറിംഗ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

Share

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഗവ. എഞ്ചിനീയറിംഗ് കോളജ്, കോട്ടയം) സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ എഞ്ചിനീയറിംഗ് ശാഖകളിൽ ദിവസ വേതന വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർമാർക്ക് അവസരം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അതത് വിഷയങ്ങളിൽ AICTE നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖ, അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് നാലിനു രാവിലെ 9.30ന് ബന്ധപ്പെട്ട വിഭാഗങ്ങളിൽ നേരിട്ടു ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 – 2506153, 2507763.

ഔദ്യോഗിക വെബ്‌സൈറ്റ് www.rit.ac.in.