സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം

Share

എറണാകുളം: ജില്ലാ എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 19 ശനിയാഴ്ചയാണ് അഭിമുഖം നടത്തുക. എസ്.എസ്.എൽ.സി,പ്ലസ്,ബിരുദം, ബി.സി.എ, ബി.ബി.എ. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.സി.എ. (ഓട്ടോമൊബൈൽ/ മെക്കാനിക്ക്, ഐ.ടി.ഐ (എം.എം.വി). ബിടെക്ക്(സി.എസ്, ഐ.ടി, സിവിൽ), ഡി.ഫാം, ബി.ഫാം, എം.ഫാം, ഫാം.ഡി യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

അപേക്ഷകന്റെ പ്രായപരിധി 18 മുതൽ 35 വയസ് വരെയാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 18 നുള്ളിൽ emp.centreekm@gmail.com എന്ന ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0484-2422452