എം.ആര്‍.രമേശ് ബാബു സുപ്രീം കോടതിയിലെ കേരളത്തിൻ്റെ സ്റ്റാൻഡിംഗ് കോൺസൽ

Share

സുപ്രീംകോടതിയില്‍ കേരളത്തിൻ്റെ സീനിയർ സ്റ്റാൻഡിംഗ് കോണ്‍സല്‍ ആയി പ്രമുഖ അഭിഭാഷകനായ എം.ആർ. രമേശ് ബാബുവിനെ മന്ത്രിസഭാ യോഗം നിയമിച്ചു.

സർക്കാരുമായി ബന്ധപ്പട്ട പ്രധാനപ്പെട്ട കേസുകളുടെ ഏകോപന ചുതല രമേശ് ബാബുവിനായിരിക്കുമെന്നാണ് അറിയുന്നത്.

അന്തർസംസ്ഥാന നദീതർക്ക കേസുകളില്‍ സുപ്രീംകോടതിയില്‍ ഹാജരാകുന്നതും രമേശ് ബാബുവായിരിക്കും. നിലവില്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോണ്‍സല്‍ ആണ് രമേശ് ബാബു. 2001-2006, 2011-2016 വർഷങ്ങളിൽ കേരള സർക്കാരിന്റെ സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കോണ്‍സല്‍ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *