പരിഷ്കരിച്ച വിജിലന്‍സ് മാന്വലിന്റെ പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് (ബുധൻ) രാവിലെ 10.30ന് നിർവഹിക്കും.
തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലെ മൈന്‍ഡ് ആഡിറ്റോറിയത്തിലാണ് ചടങ്ങ്.
അഴിമതിക്കെതിരെ വിജിലന്‍സ് ആൻ്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായാണ് പരിഷ്കരിച്ച വിജിലന്‍സ് മാന്വലിന്റെ പ്രകാശനം.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ആഭ്യന്തര വിജിലന്‍സ് മേധാവിമാരുടെ അവലോകനയോഗവും നടക്കും.
കേരള ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി സി.പി.ജോണ്‍ മുഖ്യാതിഥിയാകും. ആഭ്യന്തരവും വിജിലന്‍സും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ. കാര്‍ത്തിക് എന്നിവര്‍ ആശംസകളര്‍പ്പിക്കും. വിജിലന്‍സ് ആൻ്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടർ മനോജ് എബ്രഹാം സ്വാഗതവും ഡി.ഐ.ജി തോംസണ്‍ ജോസ് നന്ദിയും പറയും.