കെ.എസ്.ആര്.ടി.സി ബസ് അപകടങ്ങളില്‍പ്പെടുന്നവർക്ക് ഉടൻ നഷ്ടപരിഹാരം നല്‍കും. ഇത് ഉള്‍പ്പെടെ 13 കാര്യങ്ങളാണ് 100 ദിന കര്‍മപദ്ധതിയിലൂടെ കെ.എസ്.ആര്.ടി.സി നടപ്പാക്കാന്‍ പോവുന്നത്.
ബസ് അപകടങ്ങളില്‍ കോടതി മുഖാന്തരമാണ് നഷ്ടപരിഹാരം. ഇത് കിട്ടാൻ സമയമെടുക്കും. അതിന് മാറ്റം വരുത്തി ഉടൻ നഷ്ടപരിഹാരം നൽകാനാണ് ഗതാഗത വകുപ്പ് ഒരുങ്ങുന്നത്.
പരിക്കേല്‍ക്കുന്നവര്‍ക്ക് ആശുപത്രി ചെലവിന് ഉപകരിക്കുന്ന ഒരു പദ്ധതിയാണിത്. അപകടമുണ്ടാകുന്ന ദിവസം തന്നെ തുക നല്കുന്ന രീതി. ആദ്യ നഷ്ടപരിഹാരമെന്ന നിലയില്‍ 10,000 രൂപ വരെ നൽകും. സ്പോട്ട് നഷ്ടപരിഹാര പദ്ധതിയെന്നാണ് അറിയപ്പെടുക.
കെ.എസ്.ആര്.ടി.സി ബസിടിച്ച് വാഹനം തകരുന്നവര്‍ക്കും സ്പോട്ടില്‍ നഷ്ടപരിഹാരം കൊടുക്കുന്നതും ആലോചനയിലുണ്ട്. എം.എല്‍.എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട് എന്നിവ ഉപയോഗിച്ച് ബസുകള്‍ വാങ്ങുന്നതും
100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ മാസവും മികച്ച ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അവാര്‍ഡും നല്‍കും.
റെയില്‍വേ മാതൃകയില്‍ വെയ്റ്റിംഗ് ലിസ്റ്റ്, തത്കാല്‍ ബുക്കിംഗ് എന്നിവ നടപ്പിലാക്കുന്നതും കര്‍മ പരിപാടിയിലുണ്ട്.