ശേഷാദിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ആയേക്കും

Share

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി റിട്ട. ജില്ലാ ജഡ്ജി ശേഷാദിനാഥനെ നിയമിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

2026 മാർച്ച് 30ന് എ.ഷാജഹാൻ കമ്മിഷണർ സ്ഥാനത്ത് നിന്ന് വിരമിച്ച ഒഴിവിൽ നിയമ സെക്രട്ടറി കെ.ജി.സനൽകുമാറിനെ പിണറായി സർക്കാർ നിയമിച്ചെങ്കിലും ഹൈക്കോടതിയുടെ അനുമതിയില്ലാത്തതിനാൽ ഗവർണർ അംഗീകരിച്ചില്ല. രണ്ടര മാസമായി കസേര ഒഴിഞ്ഞ് കിടക്കുകയാണ്.

കമ്മിഷണർ ഇല്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് , അയോഗ്യത തീരുമാനങ്ങൾ എന്നിവ എടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *