മദ്യനയത്തിൽ സർക്കാർ എടുക്കുന്ന നടപടികളിൽ ആർക്കെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്യുമെന്ന് എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.
മദ്യ നയം,ധാതു മണൽ ഖനനം എന്നീ വിഷയങ്ങളിൽ ആശങ്കകൾ പരിഹരിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്
നയപരമായ തീരുമാനങ്ങളിൽ പാർട്ടിക്ക് അകത്തും ചർച്ച ഉണ്ടാകും. ആശങ്കകൾ ദൂരീകരിക്കും
കോൺഗ്രസിനും യു. ഡി.എഫിനും ഇക്കാര്യത്തിൽ നിലപാടുണ്ട്
കോൺഗ്രസിന് ദേശീയതലത്തിലും സംസ്ഥാനതലത്തിലും നയമുണ്ട്. കേരളത്തിൽ ആ നയത്തിൽ നിന്ന് മാത്രമേ മുന്നോട്ടു പോകാൻ സാധിക്കു. അത് മാത്രമേ കേരളത്തിൽ നടപ്പാകൂ.
ഇതുമായി ബന്ധപ്പെട്ട സംഘടനകളുമായി ചർച്ച നടത്തും.
കെ.പി.സി.സിക്ക് കൃത്യസമയത്ത്’അദ്ധ്യക്ഷൻ വരുമെന്നും കെ.സി പറഞ്ഞു.