7 പേർക്ക് കൂടി ഷിഗെല്ല; ഒരു മരണം കൂടി

Share

സംസ്ഥാനത്ത് ഏഴ് ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, തിരുവനന്തപുരം 2 വീതം, തൃശൂർ, മലപ്പുറം, വയനാട് ഒന്ന് വീതം. സംസ്ഥാനത്ത് ജൂൺ മാസത്തിൽ 140 രോഗബാധിതരും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോഴിക്കോട് സ്വദേശിനിയായ ഒരു മദ്ധ്യവയസ്കയാണ് മരിച്ചത്.

ഈ വർഷം ഇതുവരെ 216 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

നിലവിൽ കോഴിക്കോട് (42), വയനാട് (19), തൃശൂർ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

മലപ്പുറം (20), തിരുവനന്തപുരം (17), കൊല്ലം (9), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (10), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *