തൂഫാൻ: ഓൺലൈൻ ഭക്ഷണവിതരണക്കാരെയും പൊക്കും: മന്ത്രി ചെന്നിത്തല

Share

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ആരുടെയും ശുപാർശകൾ സ്വീകരിക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ജോലിയിൽ വെള്ളം ചേർക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും.

ആംബുലൻസിന്റെയും ഭക്ഷണ വിതരണത്തിന്റെയും മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി.

പലയിടത്തും ജനങ്ങൾ തന്നെ റെയ്ഡിന് ഇറങ്ങുന്നുണ്ട്.

15 കോടി രൂപ വില വരുന്ന മയക്കുമരുന്ന് സാധനങ്ങൾ ഇതുവരെ പിടിച്ചെടുത്തു.

മൂവായിരത്തോളം പേരെ അറസ്റ്റ് ചെയ്തു.

ആംബുലൻസ് സർവീസിന്റെയും ഓൺലൈൻ ഭക്ഷണ വിതരണ മായ സൊമാറ്റോ യുടെയും സ്വിഗിയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവരെ ആരും പരിശോധിക്കാറില്ലല്ലോ. ആവശ്യക്കാർക്ക് ഇവർ എത്തിച്ചു കൊടുക്കുന്നു. ഇങ്ങനെയുള്ളവർ ഇത് ഇപ്പോൾ തന്നെ നിർത്തിക്കൊള്ളണം.
ഇത്തരക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും.

എൻ ഡി പി എസ് നിയമം ശക്തിപ്പെടുത്തുന്ന വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ എം. പിമാരോട് സർക്കാർ ആവശ്യപ്പെടും.

ആലപ്പുഴ മെഡിക്കൽ കോളേജിനെ ദുർബലപ്പെടുത്തുന്ന ഒരു നീക്കത്തോടും താല്പര്യമില്ല. ആലപ്പുഴക്കാർക്ക് ഒന്നിൽ കൂടുതൽ മെഡിക്കൽ കോളേജുകൾ വേണ്ട എന്ന് പറയുന്നതിന്റെ അർത്ഥം മനസിലാകുന്നില്ല.
ഹരിപ്പാട് പ്രഖ്യാപിച്ച മെഡിക്കൽ കോളേജ് പൂർണമായും സർക്കാർ ഉടമസ്ഥതയിൽ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *