പോലീസ് ട്രെയിനിങ് കോളേജില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 16 പോലീസ് ഉദ്യോഗസ്ഥരുടെ (4 എ.പി.എസ്.ഐ, 2 സ്പോര്‍ട്സ് ഹവില്‍ദാര്‍, 10 മൗണ്ടഡ് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍) പാസിംഗ് ഔട്ട് പരേഡ് നാളെ (തിങ്കൾ) രാവിലെ 10 ന് തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിലെ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. ആംഡ് പോലീസ് ബറ്റാലിയന് എ.ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാധ്യായ അഭിവാദ്യം സ്വീകരിക്കും.