പുരോഗമന ആശയങ്ങളടങ്ങിയ ജനപ്രിയ ബജറ്റ്: കെ.സി വേണുഗോപാല്‍

Share

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ പുരോഗമന ആശയങ്ങളും ജനക്ഷേമ പദ്ധതികളും കോര്‍ത്തിണക്കിയ ജനപ്രിയ ബജറ്റാണ് യു.ഡി.എഫ് അവതരിപ്പിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന് കഴിഞ്ഞിട്ടുണ്ട്. താറുമാറായി കിടക്കുന്ന കാര്‍ഷികം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ഫിഷറീസ് ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് പുതിയ ദിശാബോധം നല്‍കിയ ഒട്ടനവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. കേരളത്തിന്റെ വികസനത്തിന് വേഗത കൂട്ടുന്ന നിരവധി നൂതന ആശയങ്ങളാണ് ബജറ്റിലുണ്ട്.

റാഗിംഗിനിടയില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും കൊണ്ടുവരാന്‍ തീരുമാനിച്ചതും, ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെമ്പര്‍ സ്ഥാപിക്കുന്നതും പുരോഗമന സ്വഭാവം വ്യക്തമാക്കുന്നു. കേരളം ഏറെക്കാലമായി കാത്തിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് നല്‍കിയ പ്രാധാന്യം സ്വാഗതാര്‍ഹം. ആശുപത്രിവാസവും ചികിത്സാ ചെലവും ജനങ്ങള്‍ക്ക് വലിയ ഭാരമായി മാറിയ സാഹചര്യത്തില്‍ ‘ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി’ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും.

Leave a Reply

Your email address will not be published. Required fields are marked *