തിരുവനന്തപുരം: പട്ടികവർഗവികസന വകുപ്പിൽ പട്ടികവർഗ / ഹെൽത്ത് പ്രൊമോട്ടർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സന്നദ്ധസേവനത്തിന് താത്പര്യമുള്ള പത്താംക്ലാസ് യോഗ്യതയുള്ള പട്ടിക വർഗ യുവതീ, യുവാക്കൾക്കാണ് ഈ അവസരം. പി.വി.റ്റി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങൾക്ക് എട്ടാംക്ലാസ് യോഗ്യത മതി.
20നും 40നും ഇടിയിലാണ് പ്രായപരിധിയുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ. ഹെൽത്ത് പ്രൊമോട്ടർമാരുടെ നിയമനത്തിന് നഴ്സിംഗ് , പരാമെഡിക്കൽ കോഴ്സുകൾ, ആയുർവേദം, പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവിണ്യം നേടിയവർക്ക് മുൻഗണന.
പ്രസ്തുത തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി ജൂൺ 20. കൂടുതൽ വിവരങ്ങൾക്ക് വിതുര, കുറ്റിച്ചൽ, നന്ദിയോട് എന്നിവിടങ്ങളിലെ ട്രൈബൽ എക്സറ്റൻഷൻ ഓഫീസിലോ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിലോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
ഐ.റ്റി.ഡി.പി നെടുമങ്ങാട്: 0472 2812557
ട്രൈബൽ എക്സറ്റൻഷൻ ഓഫീസ് നെടുമങ്ങാട്: 9496070346
ട്രൈബൽ എക്സറ്റൻഷൻ ഓഫീസ് കാട്ടാക്കട: 9496070344
ട്രൈബൽ എക്സറ്റൻഷൻ ഓഫീസ് വാമനപുരം: 9496070345