1653 അധ്യാപകരെ താത്ക്കാലികമായി പ്രഥമാധ്യാപകരാക്കി വിദ്യാഭ്യാസ വകുപ്പ്

Share

കൂടുതല്‍ പി. എസ്. സി നിയമനങ്ങള്‍ സാധ്യമാകും

തിരുവനന്തപുരം:  സംസ്ഥാനത്തെ 1653 പ്രൈമറി അധ്യാപകര്‍ക്ക് താത്ക്കാലികമായി പ്രധാനാധ്യാപക പ്രമോഷന്‍ നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. നിയമക്കുരുക്കില്‍പ്പെട്ട പ്രമോഷന്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 19 മാസത്തോളം അടഞ്ഞുകിടന്ന വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് നടപടി.

ഈ പ്രൊമോഷനുകള്‍ നല്‍കുമ്പോള്‍ ആയിരത്തില്‍പരം തസ്തികകള്‍ ഒഴിയും. ഈ തസ്തികളിലേക്ക് പി എസ് സി വഴി പുതിയ നിയമനം നടത്താം. 540 തസ്തികകള്‍ വകുപ്പ് പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതിസന്ധി പരിഹരിക്കാന്‍ നേരിട്ട് ഇടപെടുകയായിരുന്നു.

Leave a Reply

Your email address will not be published.