100 പവന്‍ സ്വര്‍ണ ആനയും 1 കോടി രൂപയും വടക്കുംനാഥന്  

Share

തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ 100 പവന്‍ തൂക്കമുള്ള സ്വര്‍ണ ആനയുടെ രൂപവും ഒരു കോടി രൂപയും കാണിക്കയായി സമര്‍പ്പിച്ച് പ്രവാസി ഭക്തന്‍. സ്വര്‍ണത്തില്‍ തീര്‍ത്ത ആനയെ പ്രതീകാത്മകമായി നടയ്ക്കിരുത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിൻറെ  പഴയന്നൂര്‍ ശ്രീരാമന്‍ എന്ന ആനയെയാണ് നടയിരുത്തിയത്.

നിലത്ത് ചാണകം മെഴുകി, കോലമിട്ട് വെള്ളമുണ്ടും അതിന് മുകളില്‍ കരിമ്പടവും പട്ടും വിരിച്ച് ശ്രീരാമനെ ഇരുത്തിയതിന് സമീപം സ്വര്‍ണ്ണ ആനയേയും വെക്കുകയായിരുന്നു. ക്ഷേത്രത്തിലെ വലിയ വിളക്കല്ലിനടുത്ത് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയാണ് ചടങ്ങുകള്‍ നടത്തിയത്.

ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. സ്വര്‍ണ ആനയുടെ രൂപത്തിന് 45 ലക്ഷം രൂപയോളം ചെലവ് വരും. തൃശൂരിലെ ഒരു പ്രവാസി വ്യവസായിയാണ് സമര്‍പ്പണം നടത്തിയത്. അദ്ദേഹത്തിന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്നും ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.