മുല്ലപ്പെരിയാർ: കേരളത്തി​ന്റെ പ്രതിനിധിയെ മാറ്റിയ നടപടി പിൻവലിക്കണം: മന്ത്രി മോൻസ്

Share

മുല്ലപ്പെരിയാർ നിരീ​ക്ഷണ സമിതിയിൽ നിന്ന് കേരളത്തി​ന്റെ പ്രതിനിധിയായ ടി.കെ. ശിവരാജനെ ഒഴിവാക്കിയ നടപടി ഏകപക്ഷീയമായ തീരുമാനമെന്ന് ജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്.

കേന്ദ്ര നടപടി അംഗീകരിക്കാനാവില്ല. അകാരണമായാണ് ശിവരാജനെ മാറ്റിയത് കേരളവുമായി ആലോചിച്ചിട്ടല്ല. ശക്തമായ പ്രതിഷേധ മാണ്. നടപടി പിൻവലിക്കണം.

കേരള പ്രതിനിധിയെ ഒഴിവാക്കിയെന്ന കത്ത് വന്നെന്നും, ഇത് അംഗീകരിക്കില്ലെന്നും കാണിച്ച് വകുപ്പ് സെ ക്രട്ടറി കേന്ദ്രത്തിന് മറുപടി കൊടുത്തു.

ടി.കെ.ശിവരാജനെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കേരളത്തെ അറിയിക്കണമായിരുന്നു.

കേരളത്തിന്റെ പ്രതിനിധിക്ക് പകരം യു.പിക്കാരനെയാണ് ആക്കിയിരിക്കുന്നത്.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ രണ്ടു സംസ്ഥാനങ്ങളും തമ്മിൽ അഭിപ്രായ സമന്വയം വേണമെന്നും കേരള ജനതയുടെ സുരക്ഷയാണ് പ്രധാനം.

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് കേരളത്തിൻ്റെ നിലപാട്. തമിഴ്നാടിന് വെള്ളം കൊടുക്കാൻ തയ്യാറാണ്.

Leave a Reply

Your email address will not be published. Required fields are marked *