ആണായാൽ ആണത്തം കാണിക്കണം. ഇല്ലെങ്കിൽ ആണും പെണ്ണും കെട്ടവനെന്ന വിളി വീഴും. അങ്ങനെയുള്ളവർക്ക് എന്തും പറയാം, എന്തും ചെയ്യാം. നാണമില്ലാത്തവൻ്റെ ആസനത്തിൽ ആല് കുരുത്താൽ അതും തണലായി കണ്ടാൽ എന്ത് ചെയ്യും?
മുൻ മന്ത്രി എം.ബി.രാജേഷിൻ്റെ ആസനത്തിൽ ആല് കുരുത്തെന്നാ തോന്നുന്നത്.ആ രീതിയിലേക്ക് ഈ മാന്യദേഹത്തിൻ്റെ ചിന്തകൾ പൂത്ത് തുടങ്ങിയിട്ടുണ്ട്.
മന്ത്രിയായിരുന്ന് ഒന്നിനും കൊള്ളാത്തവനെന്ന് തെളിഞ്ഞതോടെ ജനം തോല്പിച്ച് മൂലക്കിരുത്തിയിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല. എന്തും ചെയ്യുകയും എന്തും പറയുകയും ചെയ്യുന്നത് ഇവർക്ക് ജാത്യായിലുള്ളതാണല്ലോ. ജാത്യായിലുള്ളത് തൂത്താൽ മാറില്ലെന്നാണല്ലോ ചൊല്ല്. ജനം തൂത്ത് കളഞ്ഞിട്ടും ഒരു നാണവും മാനവുമില്ലാതെ നടക്കുകയാണ്.
മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായാണ് പുതിയ വരവ്.
കാരണമുണ്ടേ, ഇപ്പോൾ ആരും മൈൻ്റ് ചെയ്യുന്നില്ല. അതിൻ്റെ വിഷമം തീർക്കാനും ഞാനുവിടെയുണ്ടേ എന്നറിയിക്കാനുമായി മുഖ്യമന്ത്രിയെ തന്നെ കയറി പിടിച്ചിരിക്കുകയാണ്. അങ്ങനെയെങ്കിലും ശ്രദ്ധനേടാനുള്ള പൊടികൈയാണെന്നാണ് മായമില്ലാത്ത വിദൂഷകർ പറയുന്നത്.
അധികാരത്തിലെത്തി ഒരു മാസമായപ്പോഴേക്കും ഒരു ഡസന്‍ വിസ്മയങ്ങള്‍ നടന്നെന്നാണ് രാജേഷിൻ്റെ പരിഹാസം.
12 ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം. ബി രാജേഷിന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
ഒരു മാസം, ഒരു ഡസന്‍ വിസ്മയങ്ങള്‍
വിഡിയായി, പിന്നെ പൂക്കിയായി. ഇപ്പോള്‍ ആരായി?
*വാഹന മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന പ്രഖ്യാപനത്തില്‍ യൂടേണ്‍- ജെന്‍സികളെ പറ്റിച്ചു.
*പി എം ശ്രീയില്‍ യൂടേണ്‍- ജനങ്ങളെയാകെ വഞ്ചിച്ചു.
*ആദ്യ ബജറ്റില്‍ തന്നെ ക്ഷേമ പെന്‍ഷന്‍ കൂട്ടുമെന്ന പ്രഖ്യാപനത്തില്‍ യൂടേണ്‍- പെന്‍ഷന്‍കാരെ കബളിപ്പിച്ചു.
*സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബജറ്റില്‍ വിസ്മയം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് പ്രഖ്യാപനം. യൂടേണ്‍- കയ്യടിച്ച എന്‍ ജി ഒ അസോസിയേഷന്‍കാരെ വിഡ്ഢികളാക്കി.
*കേരളം കടം കയറി മുടിഞ്ഞുവെന്നും കടം കുറയ്ക്കുമെന്നും അവകാശവാദം. യൂടേണ്‍- കഴിഞ്ഞ ബജറ്റിനേക്കാള്‍ 1000 കോടി കൂടുതല്‍ കടം ഈ ബജറ്റില്‍. നിങ്ങളെടുത്താല്‍ കടം ഞങ്ങളെടുത്താല്‍ പണം.
*25000 കോടി നികുതി കുടിശിക കിട്ടാനുണ്ടെന്നും അത് പിരിച്ച് ഖജനാവ് നിറയ്ക്കുമെന്നും പറഞ്ഞു. യൂടേണ്‍- 2 ലക്ഷം വരെയുള്ള നികുതി കുടിശിക മുഴുവന്‍ ഒഴിവാക്കി കൊടുത്തു. വാക്കിന് വിലയില്ലെന്ന് തെളിയിച്ചു.
*സ്വര്‍ണത്തില്‍ നിന്ന് 15000 കോടി രൂപ നികുതി പിരിക്കും. യൂടേണ്‍- ബജറ്റില്‍ മിണ്ടാട്ടമില്ല. പഴയ തള്ള് മറന്നു.
*ഐജിഎസ്ടിയില്‍ നിന്ന് 25000 കോടി അധികം സമാഹരിക്കും. യൂടേണ്‍- ബജറ്റില്‍ സമ്പൂര്‍ണ്ണ മൗനം.
*പെട്രോളിയം അധിക നികുതി കുറയ്ക്കുമെന്ന് പറഞ്ഞു. യൂടേണ്‍- ഇപ്പോള്‍ ചോദിക്കുമ്പോള്‍ കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ്. 1190 കോടി സര്‍ക്കാരിന് ലാഭം, ജനങ്ങള്‍ക്ക് ഭാരം.
*തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ട് കൂടുതല്‍ നല്‍കുമെന്ന് പറഞ്ഞു. യൂടേണ്‍- ഈ ബജറ്റില്‍ 1534 കോടി കുറവ്.
*സ്ത്രീകള്‍ക്ക് ഏത് ബസിലും എവിടേക്കും- വിനോദയാത്രക്കോ തീര്‍ഥയാത്രക്കോ ഒക്കെ- സൗജന്യമായി യഥേഷ്ടം സഞ്ചരിക്കാമെന്ന വാഗ്ദാനം. യൂടേണ്‍- സൗജന്യം ഓര്‍ഡിനറിയില്‍ മാത്രമാക്കി കണ്ണില്‍ പൊടിയിട്ടു.
*വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയാല്‍ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവായിരിക്കെ നിലപാട്. യൂടേണ്‍- മുഖ്യമന്ത്രിയായി ആദ്യ ബജറ്റില്‍ പകുതിയിലേറെ നികുതി കുറച്ച് മദ്യക്കമ്പനിക്ക് കോടികളുടെ ലാഭം ഉറപ്പാക്കി.
മദ്യത്തിലെന്ന പോലെ നിലപാടിലും വെള്ളം ചേര്‍ത്തു. ഒരു മാസം ഒരു ഡസന്‍ യൂടേണ്‍. മുഖ്യമന്ത്രിയാവും മുമ്പ് വി.ഡി. സതീശന്‍ നിലപാടുകളുടെ രാജകുമാരന്‍. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വടശ്ശേരി ദാമോദര മേനോന്‍ സതീശനായി. ഒരു മാസം കഴിഞ്ഞപ്പോള്‍ യു ടി സതീശനുമായി. ഇനി മാസങ്ങളെത്ര ബാക്കി ? വിസ്മയങ്ങളെത്ര കാണാനിരിക്കുന്നു.
അതേ, രാജേഷ് വിസ്മയങ്ങൾ ഒരു പാട് കാണാനിരിക്കുന്നു. ഒരു മാസത്തെ വിസ്മയം കണ്ടപ്പോൾ തന്നെ താങ്കളുടെ കിളി പോയി. അപ്പോൾ വിസ്മയ പെരുമഴയാകുമ്പോൾ അതിൽ നനഞ്ഞ് താങ്കൾക്ക് വട്ടാകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മന്ത്രി കസേരയിലിരുന്ന് സുഖിച്ച് മഥിച്ച് വാണിട്ട് ഇപ്പോൾ വലിയ വർത്തമാനവുമായി ഇറങ്ങിയിരിക്കുകയാണ്. പോ-സാറേ, ഇല്ലെങ്കിൽ താങ്കളും വിസ്മയമാകും.