നരേന്ദ്രമോദി ഇന്നെത്തും, മലയാണ്മയുടെ ഹൃദയത്തിലേക്ക്

Share

കൊച്ചി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. സന്ദര്‍ശനം പ്രമാണിച്ച് കൊച്ചിയിലും തിരുവനന്തപുരത്തും കനത്ത സുരക്ഷ ഒരുക്കി. കൊച്ചിയില്‍ രണ്ടായിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. വൈകിട്ട് 5 ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോ ആയി തേവര കോളേജ് ഗ്രൗണ്ടിലെത്തും. അഞ്ചരയ്ക്ക് യുവം കോണ്‍ക്‌ളേവില്‍ യുവാക്കളുമായി സംവദിക്കും. രാത്രി താജ് മലബാര്‍ ഹോട്ടലില്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തും. വന്‌ദേഭാരത് ട്രെയിന്‍ സര്‍വീസും വാട്ടര്‍ മെട്രോയും നാളെ ഉദ്ഘാടനം ചെയ്യും.