പൊലീസുകാർ യൂണിഫോമിൽ ആഘോഷങ്ങളിൽ പങ്കെടുക്കരുത്: ഡി.ജി.പി

Share

പൊലീസ് ഉദ്യോ​ഗസ്ഥർ ഔദ്യോ​ഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് കാണിച്ച് ഡി.ജി.പി. സർക്കുലർ ഇറക്കി.

ഉദ്യോഗസ്ഥർക്കെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്.

ഉദ്യോ​ഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും ഔദ്യോ​ഗിക വേഷത്തിൽ പങ്കെടുത്ത് റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സാഹചര്യത്തിലാണിത്.

ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ,
യൂണിഫോം ധരിച്ചുകൊണ്ട് മറ്റ് മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാൻ പാടില്ല.

സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോ​ഗസ്ഥർ വരെയുള്ളവർക്കാണ് സർക്കുലർ.

Leave a Reply

Your email address will not be published. Required fields are marked *