കസവു മുണ്ടുടുത്ത് മോദിവന്നിറങ്ങി

Share

കൊച്ചി: കസവുമുണ്ടും വെള്ള ജുബയും കസവു വേഷ്ടിയും അണിഞ്ഞാണ് മോദി കൊച്ചിയുടെ മണ്ണില്‍ കാലെടുത്തു വച്ചത്. വാഹനത്തില്‍ റോഡ് ഷോയായി നീങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ജനങ്ങളുടെ ആവേശം അതിരുകള്‍ കടന്നും അലയടിച്ചതോടെ പൊടുന്നനെ മോദി രീതി മാറ്റി. കാറില്‍ നിന്നിറങ്ങി ജനങ്ങളെ അഭിസംബോധന ചെയ്ത് നീങ്ങുകയായിരുന്നു. മഞ്ഞപ്പൂക്കള്‍ വിതറി ജനങ്ങള്‍ മോദിയെ വരവേറ്റു. മോദിയുടെ അപ്രതീക്ഷിതമായ നടത്തം സുരക്ഷാ പ്രവര്‍ത്തകരെയും അമ്പരപ്പിച്ചു.