ക്രൈസ്തവചര്‍ച്ചയില്‍ കലിപ്പു
തീരാതെ എം.വി.ഗോവിന്ദന്‍

Share

കൊച്ചി: ക്രിസ്ത്യാനിയോടുള്ള ബി.ജെ. പിയുടെ സ്‌നേഹം കപടമാണെന്ന ആരോപണവുമായി സി.പി. എം. സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദന്‍ ഇന്നലെയും രംഗത്തെത്തി. കുറുക്കന്‌റെ കൈയില്‍ കോഴിയെ പോറ്റാന്‍ കൊടുക്കുകയാണ് സഭാ നേതൃത്വം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭാധ്യക്ഷന്‍മാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്‌ദേഹം.