ഹെലികോപ്റ്റര്‍ ടൂറിസം രണ്ടാം എഡിഷന്‍ ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്യും

Share

പുതുവത്സരത്തില്‍ കോവളത്ത് ഹെലികോപ്റ്ററില്‍ പറന്നുല്ലസിക്കാം

 വിനോദസഞ്ചാര രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ഹെലികോപ്റ്റര്‍ ടൂറിസത്തിന്റെ  രണ്ടാം എഡിഷന്‍ ഡിസംബര്‍ 30 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കോവളത്തെ റാവിസ് ഹോട്ടല്‍  ഹെലിപാഡില്‍ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

കോവളം ടൂറിസം പ്രമോഷന്റെ  ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും(ഡി.ടി.പി.സി) പ്രമുഖ ടൂര്‍ ഓപ്പറേറ്ററായ ഹോളിഡേ ഷോപ്പുമായി സഹകരിച്ചാണ് സഞ്ചാരികള്‍ക്കായി ഹെലികോപ്റ്റര്‍ യാത്ര ഒരുക്കുന്നത്. ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തീയതികളില്‍ കോവളത്തിന്റെയും അറബിക്കടലിന്റെയും അനന്തപുരിയുടെയും ആകാശക്കാഴ്ചകള്‍ ആസ്വദിക്കാനാണ് അവസരമൊരുങ്ങുന്നത്.  കുടുംബാംഗങ്ങളോ സുഹൃത്തുക്കളുമായോ ഒന്നിച്ച് കുറഞ്ഞ ചെലവില്‍ ഹെലികോപ്റ്റര്‍  ചാര്‍ട്ടര്‍ ചെയ്യാന്‍ പദ്ധതി വഴി കഴിയും.

  ഹെലികോപ്റ്റര്‍ ടൂറിസത്തിന് വലിയ സാധ്യതയാണുള്ളതെന്നും  വിദേശരാജ്യങ്ങളില്‍ വലിയ പണച്ചെലവുള്ള ഹെലികോപ്റ്റര്‍  യാത്രയാണ്  വളരെ കുറഞ്ഞ ചെലവില്‍ കോവളത്ത് അവതരിപ്പിക്കുന്നതെന്നും ഡി.ടി.പി.സി സെക്രട്ടറി ഷാരോണ്‍ അറിയിച്ചു.

Leave a Reply

Your email address will not be published.