ഹരിത നേതാക്കളെ അനുനയിപ്പിക്കാൻ ലീഗിൽ തിരക്കിട്ട നീക്കങ്ങൾ; മുനീറിന്റെ മധ്യസ്ഥതയിൽ ചർച്ചകൾ

Share

എംഎസ്എഫ് നേതാക്കൾ ലൈംഗികാധിക്ഷേപം നടത്തിയെന്ന് വനിതാ കമ്മീഷനിൽ പരാതി നൽകിയ ഹരിത നേതാക്കളെ അനുനയിപ്പിക്കാൻ മുസ്ലിം ലീഗിൽ തിരക്കിട്ട നീക്കങ്ങൾ. എം കെ മുനീറിന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്.

ആരോപണവിധേയരായ എംഎസ്എഫ് നേതാക്കളെ പുനഃസംഘടനയുടെ ഭാഗമായി മാറ്റി നിർത്തുന്നതും ലീഗ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. 

ഹരിത വിഭാഗത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ലീഗിന്റെ അനുരഞ്ജന ശ്രമം. നിയമനടപടി നീണ്ടുപോയാൽ ലീഗിന് കടുത്ത നാണക്കേടുണ്ടാകുമെന്ന വിലയിരുത്തലിലാണ് ഹരിത വിഭാഗത്തെ കൊണ്ട് ഏതുവിധേനയും പരാതി പിൻവലിപ്പിക്കാനുള്ള നീക്കം

ഹരിതയുടെ പ്രവർത്തനം ക്യാമ്പസിൽ മാത്രമായി പരിമിതപ്പെടുത്താനും ലീഗ് ശ്രമിക്കുന്നുണ്ട്. പരാതി പിൻവലിച്ചാൽ ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കളെ പുനഃസംഘടനയുടെ ഭാഗമായി മാറ്റി നിർത്തും.

Leave a Reply

Your email address will not be published. Required fields are marked *