സൻസദ് ടിവിക്ക് ഇന്ന് തുടക്കമാകും

Share

സൻസദ് ടിവിക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം ആറു മണിക്ക് പാർലമെന്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവർ സംയുക്തമായി സൻസദ് ടിവിയ്ക്ക് തുടക്കം കുറിക്കും .

അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ചാണ് ഉദ്‌ഘാടനം.

ലോക്സഭാ ടിവിയും രാജ്യസഭാ ടിവിയും ലയിപ്പിച്ചാണ് സൻസദ് ടിവി ആരംഭിക്കുന്നത്.

പ്രധാനമായും 4 വിഭാഗങ്ങളിലായിട്ടായിരിക്കും സൻസദ് ടിവിയുടെ പരിപാടികൾ.

പാർലമെന്റിന്റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം, ഭരണനിർവ്വഹണം, പദ്ധതികൾ, നയങ്ങൾ, ഇന്ത്യയുടെ ചരിത്രവും സംസ്കാരവും, സമകാലീന വിഷയങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ.

Leave a Reply

Your email address will not be published.