സ്വർണ കേസിൽ രണ്ടാം ചാർട്ടേഡ് അക്കൗണ്ടൻറ്

Share

തിരുവനന്തപുരം:സ്വർണ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തത് വേണു എന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ ആണെന്ന് വ്യക്തമായി.ചലച്ചിത്ര മേഖലയിൽ അടുപ്പമുള്ള കുമാർ എന്നൊരു ചാർട്ടേഡ് അക്കൗണ്ടന്റിനെ അന്വേഷകർ നിരീക്ഷിക്കുന്നുണ്ട്.
സ്വപ്ന സുരേഷിനൊപ്പം സ്റ്റാച്യുവിലെ ബാങ്കിൽ ലോക്കർ എടുത്ത ചാർട്ടേഡ് അക്കൗണ്ടന്റാണ് ചോദ്യം ചെയ്യപ്പെട്ടത്.എം ശിവശങ്കറിൻറെ ആദായനികുതി റിട്ടേണുകൾ തയ്യാറാക്കുന്ന ഇയാൾ അദ്ദേഹത്തിൻറെ നിർദേശ പ്രകാരമാണ് ലോക്കർ എടുത്തത് എന്ന് മൊഴി നൽകി.

ഇത് ശിവശങ്കറിന് സാമ്പത്തിക ഇടപാടിൽ പങ്കിന് തെളിവായി.

സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്‍റും ചേർന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കിൽ തുറന്ന ലോക്കറിൽ നിന്നാണ് സ്വർണ്ണവും പണവും എൻഐഎ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വർണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിൻ്റെ ലോക്കറിൽ നിന്ന് എൻഐഎ കണ്ടെത്തിയത്. ബാങ്ക് ലോക്കറിൽ വച്ചത് റിയൽ എസ്റ്റേറ്റ് ഇടപടിലെ പണമെന്നാണ് സ്വപ്ന മൊഴി നൽകിയത്.

സ്വർണ്ണക്കടത്ത് കേസുമായി ശിവശങ്കറിനുള്ള പങ്ക് കണ്ടെത്താൻ എൻഐഎയും കസ്റ്റംസും അദ്ദേഹത്തെ ചോദ്യം ചെയ്തുവരുന്നതിനിടെയാണ് ചാർട്ടേഡ് അക്കൌണ്ടിന്റെ നിർണായക വെളിപ്പെടുത്തൽ. മണിക്കൂറുകളോളം കസ്റ്റംസും എൻഐഎയും ശിവശങ്കറിനെ ചോദ്യം ചെയ്തെങ്കിലും ഇതുവരെയും ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കൂടി ലഭിക്കുന്നതോടെ  വീണ്ടും ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്യുമെന്നാണ് സൂചന.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ശിവശങ്കർ എൻഐഎയ്ക്കും കസ്റ്റംസിനും നൽകിയ മൊഴിയിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഇദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൌണ്ടിനെ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം യൂണിറ്റിലെ സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് ചാർട്ടേർഡ് അക്കൌണ്ടന്റിനെ ചോദ്യം ചെയ്തത്.

സൂപ്പർ താരങ്ങളുടെ ചാർട്ടേഡ് അക്കൗണ്ടൻറ് ആണ് രണ്ടാമൻ.ഒരു ടി വി ചാനലിന് ഗൾഫിലെ നിക്ഷേപകനെ കൊടുത്തത് ഇദ്ദേഹമാണ്.

സൂപ്പർ താര ബന്ധമുള്ള അക്കൗണ്ടന്റിന് കായൽ കരയിൽ ഫാം ഹൗസുണ്ട്.കേസിൽപെട്ട ഗൺമാൻ ജയഘോഷുമായി ഇദ്ദേഹത്തിന് ബന്ധമുണ്ട്.

ഇതേ സമയം,കണ്ടെയ്‌നര്‍ കള്ളനോട്ട് കടത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കള്ളനോട്ട് കൈവശമെത്തിയവരില്‍ ചിലര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് പെരുമ്പാവൂരിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വെളിപ്പെടുത്തി. വരവില്‍ കവിഞ്ഞ കോടികള്‍ ബാങ്കില്‍ നിക്ഷേപിച്ചവര്‍ ഇന്‍കം ടാക്‌സ് നിരീക്ഷണം മറികടക്കാന്‍ കുറുക്കുവഴി തേടിയെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വ്യക്തമാക്കി. കള്ളനോട്ട് എത്തിയെന്ന് വ്യക്തമാകുന്ന അതേ കാലത്ത് കോടികള്‍ ബാങ്കില്‍ നിക്ഷേപിച്ച പെരുമ്പാവൂരിലെ ചിലര്‍ കൃത്രിമ വരുമാന സ്രോതസുകളുണ്ടാക്കാന്‍ തന്നെ സമീപിച്ചിരുന്നു. 25.75 ലക്ഷങ്ങള്‍ വരെ അന്ന് ബാങ്കിലുണ്ടായിരുന്ന ഇതേ ആളുകളുടെ അക്കൗണ്ടുകളിലേക്ക് പിന്നിട് കോടികളുടെ നിക്ഷേപമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.  രണ്ട് കണ്ടെയ്‌നറുകളിലായി പാകിസ്താനില്‍ നിന്നും കള്ളനോട്ട് ദുബായ് വഴി കൊച്ചിയിലെത്തിയതായി ഇന്റലിജന്‍സ് സംവിധാനങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കൊച്ചി തുറമുഖത്ത് കണ്ടെയ്‌നറില്‍ കള്ളനോട്ടെത്തിയതിന്റെ വിവരങ്ങള്‍ വി എസ് അച്യുതാനന്ദൻറെ  പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന എ സുരേഷും പുറത്തു വിട്ടിരുന്നു.

കൊച്ചിയിലെത്തി അപ്രത്യക്ഷമായ കണ്ടെയ്‌നര്‍ കള്ളനോട്ടുകളെ കുറിച്ചുള്ള അന്വേഷണങ്ങളെല്ലാം അവസാനിച്ച ഘട്ടത്തിലാണ് സംഭവത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെരുമ്പാവൂരിലെ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രംഗത്തെത്തിയിരിക്കുന്നത്. അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും വ്യാജ നോട്ടുകളാണ് അന്ന് കണ്ടെയ്‌നറില്‍ എത്തിച്ചത്. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് വേരോട്ടമുള്ള പെരുമ്പാവൂരിന് പുറമെ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും കണ്ടെയ്‌നര്‍ കള്ളനോട്ട് എത്തിയിട്ടുണ്ടെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *