സ്കൂളുകൾ പരിസ്ഥിതി സൗഹൃദമാക്കാൻ പദ്ധതി ആവിഷ്ക്കരിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

Share

സ്കൂളുകൾ പരിസ്ഥിതി സൗഹൃദമാക്കാൻ വനം വകുപ്പ് പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കല്ലാച്ചി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നാല് മിഷനുകളിലൂടെ നാടിൻ്റെ സമഗ്രമായ വികസനമാണ് ലക്ഷ്യം വെക്കുന്നത്. പ്ലസ് വൺ വിദ്യാർഥികൾക്ക് മുഴുവൻ സീറ്റ് ലഭ്യമാക്കാൻ ആവശ്യമായ ക്രമീകരണം നടത്തും.സ്കൂളുകളിൽ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാവശ്യമായ നടപടികൾ ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കല്ലാച്ചി ഹയർ സെക്കൻ്ററി സ്കൂൾ പഠന നിലവാരത്തിലും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തലിലും മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്. ഇപ്പോൾ 
സർക്കാർ സ്കൂളിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾക്ക് വളരെയധികം താൽപര്യമാണെന്നും മന്ത്രി പറഞ്ഞു 

കല്ലാച്ചി ഗവ ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിടം ഇ.കെ വിജയൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ മുടക്കിയാണ് നിർമ്മിച്ചത്. ഓപ്പൺ സ്റ്റേജ് സ്പോൺസർ ചെയ്ത ഹൈടെക് ഗ്രൂപ്പ് ചെയർപേഴ്സൺ ആയിഷ മൊയ്തുവിനെ ചടങ്ങിൽ ആദരിച്ചു.
എസ്.എസ് എൽ.സി, ഹയർ സെക്കൻ്ററി പൊതു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച സ്കൂളിനെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു 

ചടങ്ങിൽ ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ബാലകൃഷ്ണൻ ഇ.എം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.എം നജ്മ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.കെ ബിജിത്ത്, നിഷാ മനോജ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *