സുഭിക്ഷ കേരളം: ഫലവൃക്ഷത്തൈ നടീൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

Share

ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഫലവൃക്ഷത്തൈ നടീലിന്‍റെ ആലപ്പുഴ കളക്ടറേറ്റിലെ പ്രവര്‍ത്തനങ്ങള്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

പദ്ധതി ഊര്‍ജ്ജിതമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സാധ്യമായ സ്ഥലങ്ങളിലെല്ലാം ഫലവൃക്ഷ തൈകള്‍ നട്ടു വളര്‍ത്താന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യഭദ്രത ലക്ഷ്യമിട്ടാണ് സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കം കുറിച്ചത്. പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ വേണ്ടതുണ്ട്- മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടർ എ. അലക്സാണ്ടർ, കൃഷി വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ എന്നിവർ പങ്കെടുത്തു.