‘സാത്താൻ സേവ ലൈവിൽ’: വാർത്താചാനലിന് പറ്റിയത് വൻ അബദ്ധം; അന്തംവിട്ട് അവതാരക

Share

വാർത്ത തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനിടെയാണ് അബദ്ധത്തിൽ സാത്താൻ ആചാരത്തിന്റെ വീഡിയോ ടിവിയിൽ പ്രത്യക്ഷപ്പെട്ടത്.

ഒരു ബിൽഡിംഗിന് പുറത്ത് സൂട്ട് ധരിച്ച കുറച്ച് വ്യക്തികൾ നിന്ന് ചർച്ച ചെയ്യുന്ന രംഗം കാണിച്ചാണ് വാർത്ത തുടങ്ങുന്നത്. ആളുകൾ പുതിയ നിയമ നിർദ്ദേശത്തെ കുറിച്ച് ചർച്ച ചെയ്യുന്നു എന്ന് തോന്നിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണിത്. എന്നാൽ, പെട്ടെന്ന് മുന്നറിയിപ്പൊന്നുമില്ലാതെ സാത്താൻ സേവയുടെ ദൃശ്യങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. മൂന്ന് പേരാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. കുത്തനെ വെച്ച, തിളങ്ങുന്ന ഒരു കുരിശും അതിന് സമീപം കറുത്ത വസ്ത്രം ധരിച്ച ഒരു വ്യക്തി മുകളിലോട്ട് കൈ ഉയർത്തി നിൽക്കുന്നതും കാണാം. കറുത്ത വസ്ത്രം ധരിച്ച വ്യക്തി “ഹെയ്ൽ സാത്താൻ” (സാത്താന് സ്തുതി) എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.

പെട്ടെന്ന് സ്‌തബ്‌ധയായെങ്കിലും വാർത്ത വായിച്ചിരുന്ന യുവോൻ യോംഗ് വീണ്ടും വായന തുടർന്നു. സാത്താൻ ദൃശ്യങ്ങൾ അൽപ്പ നേരത്തേക്ക് വാർത്ത തടസ്സപ്പെടുത്തിയെങ്കിലും അവർ പിന്നീട് ഒന്നും സംഭവിക്കാത്ത മട്ടിൽ പോലീസ് മൃഗങ്ങളെ കുറിച്ചുള്ള വാർത്ത തന്നെയാണ് പ്രേക്ഷകരെ കേൾപ്പിച്ചത്. എന്നാൽ പ്രസ്തുത ക്ലിപ്പ് എങ്ങനെ ലൈവിൽ വന്നു എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തതയില്ല.