സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ജില്ലാ ഫെയർ ഭക്ഷ്യ മന്ത്രി ഉദ്ഘാടനം ചെയ്യും

Share

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉത്സവകാല കമ്പോള ഇടപെടൽ ശക്തമാക്കി ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉത്ഘാടനം 18ന് വൈകുന്നേരം നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ അനിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ആദ്യ വിൽപന നടത്തും. ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം മേയർ എസ്. ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.
വിപണന കേന്ദ്രങ്ങളിൽ ഹോം അപ്ലൈൻസസ് ഉൾപ്പടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭ്യമാണ്. വിപണന കേന്ദ്രങ്ങളിൽ നിന്നും വാങ്ങുന്ന ബ്രാന്റഡ് ഉൽപ്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. ഫെയർ ജനുവരി അഞ്ച് വരെ തുടരും. താലൂക്ക് ഫെയറുകൾ, ക്രിസ്മസ് മാർക്കറ്റുകൾ എന്നിവ ഡിസംബർ 20 മുതൽ ജനുവരി അഞ്ച് വരെ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടക്കും. എല്ലാ ഫെയറുകളും രാവിലെ 10 മുതൽ വൈകുന്നേരം ആറ് വരെ ഇടവേളയില്ലാതെ പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *