സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി ‘മീറ്റ് ദി മിനിസ്റ്റർ’

Share

ജില്ലയിൽ സംരംഭങ്ങൾ നടത്തുന്നവരുടെയും പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്നങ്ങളും കേൾക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്കരിച്ച ‘മീറ്റ് ദി മിനിസ്റ്റർ’ പരിപാടി വ്യവസായ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ നാളെ കലക്ടറേറ്റിൽ (ആഗസ്റ്റ് 24) നടക്കും. രാവിലെ 10 മുതൽ ഒരു മണി വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പരിപാടി.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, വ്യവസായ വാണിജ്യ ഡയറക്ടർ, ജില്ലാ കലക്ടർ എന്നിവരും മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ലീഗൽ മെട്രോളജി, മൈനിംഗ് ആൻ്റ് ജിയോളജി, അഗ്നിശമന സേന തുടങ്ങി അനുബന്ധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടർന്ന് ജില്ലയിലെ എംഎൽഎമാരുമായും വ്യവസായികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.

‘മീറ്റ് ദി മിനിസ്റ്റർ’ പരിപാടിയിൽ പരിഗണിക്കുന്നതിനായി ജില്ലയിലെ സംരംഭകരിൽ നിന്നും ജില്ലാ വ്യവസായ കേന്ദ്രം മുഖേന പരാതികളും നിർദ്ദേശങ്ങളും ക്ഷണിച്ചിരുന്നു.

Leave a Reply

Your email address will not be published.