ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി

Share

കോഴിക്കോട്: ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന പതാകദിനത്തിൻ്റെ ഭാഗമായി കോഴിക്കോട് ജയലക്ഷ്മി ജംഗ്ഷനിൽ ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പതാക ഉയർത്തി.

ആഗസ്റ്റ് 30 നാണ് ശ്രീകൃഷ്ണജയന്തി.”വിഷാദം വെടിയാം, വിജയം വരിക്കാം” എന്നതാണ് ഇത്തവണത്തെ സന്ദേശം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടുമുറ്റത്ത് കൃഷ്ണകുടീരമൊരുക്കി ഗൃഹാങ്കണങ്ങൾ അമ്പാടിയായി മാറും,ഗോപൂജ,വൃക്ഷപൂജ,നദീപൂജ,കൃഷ്ണനൂട്ട്,ഉറിയടി,ഗോപികാനൃത്തം,ഭജന തുടങ്ങിയവയും നടക്കും.

ആഗസ്റ്റ് 30ന് ചുറ്റുമുളള അഞ്ച് വീടുകളിൽ നിന്നായി ശോഭായാത്രകൾ സംഗമിക്കും. ബാലഗോകുലം മേഖല കാര്യദർശി കൈലാസ്കുമാർ ,ആർഎസ്എസ് ജില്ലാ സേവാ പ്രമുഖ് പി.ടി പ്രഹ്ലാദൻ,
ബാലഗോകുലം മഹാനഗർ സംഘടന സെക്രട്ടറി
പി.എം അനൂപ് ,എബിവിപി ജില്ലാ സംഘടന സെക്രട്ടറി
യദു കൃഷ്ണൻ, അക്ഷയശ്രീ കോഴിക്കോട് ജില്ലാ സെക്രട്ടറി ബി.ഭാവന എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *