ശിവശങ്കറിനെതിരെ വിജിലൻസ് അനുമതി തേടി

Share

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിച്ചു. ഐടി വകുപ്പിലെ വിവാദ നിയമനം ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാവിന്‍റെ അടക്കമുളളവരുടെ പരാതികളാണ് വിജിലൻസ് സംസ്ഥാന സർക്കാരിന് കൈമാറിയത്. പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയാണ് വിജിലൻസ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ സമീപിച്ചത്.

അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലൻസ് നടപടി സ്വീകരിച്ചത്. അഴിമതി നിരോധന നിയമപ്രകാരം ലഭിക്കുന്ന പരാതിയിൽ സർക്കാരിന്‍റെ അനുമതി വിജിലൻസ് തേടുന്നത് പതിവാണ്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ഉളളടക്കം. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറും.

ഐടി വകുപ്പിലെ നിയമനങ്ങൾ, കൺസൾട്ടൻസി കരാറുകൾ എന്നിവയിൽ ഉയർന്നുവന്നിട്ടുളള ആരോപണങ്ങളെ സംബന്ധിച്ചാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുളളവർ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *