വർക്‌സ് കോൺട്രാക്ട് ജി.എസ്.ടി നിരക്കുകൾ ഇന്ന് മുതൽ ഉയരും

Share

സർക്കാർ അതോറിറ്റികൾ, സർക്കാർ എന്റിറ്റികൾ എന്നീ നിർവചനങ്ങളിൽ വരുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന വർക്‌സ് കോൺട്രാക്ട് സേവനങ്ങൾക്കുള്ള ജി.എസ്.ടി നിരക്ക് ഇന്നു (ജനുവരി ഒന്ന്) മുതൽ 18 ശതമാനം ആയി ഉയരും.
    കേന്ദ്ര സർക്കാർ വകുപ്പുകൾ, സംസ്ഥാന സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ നേരിട്ടു നൽകുന്ന കോൺട്രാക്ടുകൾക്ക് നിരക്കുവർധന ബാധകമല്ല .ഇവർക്ക് നിലവിലെ നികുതി നിരക്കായ 12 ശതമാനം തുടരും.
ഭരണഘടന നിർദ്ദേശിച്ച ചുമതലകൾ നിർവഹിക്കുന്നതിലേക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പൂർണ്ണ സേവനങ്ങൾ, 25 ശതമാനത്തിൽ കുറവ് ചരക്കുകൾ ഉൾപ്പെടുന്ന വർക്‌സ് കോൺട്രാക്ട് സേവനങ്ങൾ എന്നിവയ്ക്ക് ബാധകമായ നികുതി ഒഴിവ് തുടരും. എന്നാൽ ഇത്തരം സേവനങ്ങൾ, സർക്കാർ അതോറിറ്റികൾ സർക്കാർ എന്റിറ്റികൾ വഴി  ലഭ്യമാക്കുന്ന പക്ഷം, അവയ്ക്ക് ജനുവരി ഒന്നു മുതൽ പൊതു നിരക്കായ 18 ശതമാനം ജി.എസ്.ടി ബാധകമായിരിക്കും.
നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കേന്ദ്ര നോട്ടിഫിക്കേഷൻ 11/2017- സി.ടി (ആർ), 12/2017- സി.ടി (ആർ), 15/2021- സി.ടി (ആർ), 16/2021- സി.ടി (ആർ)  ൽ ലഭ്യമാണ്.
നിരക്ക് വർദ്ധനവ് ബാധകമായ സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന വർക്‌സ് കോൺട്രാക്ട് സേവനങ്ങൾക്ക് ജനുവരി ഒന്ന് മുതൽ പുതിയ നിരക്ക് ഈടാക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *