സമൂഹമാധ്യമങ്ങളിലൂടെ സംഘപരിവാർ തമ്മിൽ അടിപ്പിക്കാൻ ശ്രമം നടത്തുന്നതായി പ്രതിപക്ഷനേതാവ്

Share

വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഇരുവിഭാഗങ്ങളെ തമ്മിൽ അടിപ്പിക്കാൻ ശ്രമം നടക്കുന്നതായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ.

സംഘപരിവാർ അജണ്ടായാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു. ഇരുസമുദായങ്ങളും കെണിയിൽ വീഴരുതെന്ന് പ്രതിപക്ഷനേതാവ് മുന്നറിയിപ്പുനൽകി.

മലപ്പുറം തിരൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ സഭയുടെ പ്രശ്നങ്ങൾ സർക്കാറും പൊലീസും ചേർന്ന് അന്വേഷിക്കട്ടെ എന്നും വിഡി സതീശൻ പറഞ്ഞു.

ഈ വിഷയത്തിൽ സംസ്ഥാന
സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു. ഇരുവിഭാഗങ്ങൾ തമ്മിൽ അടിച്ചോട്ടെ എന്നാണ് സിപിഎം നയമെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.