വിദേശ ഫണ്ട്: മുൻ ഹൈക്കോടതി ജഡ്ജി നിരീക്ഷണത്തിൽ

കൊച്ചി : സ്വർണക്കടത്ത് കേസന്വേഷിക്കുന്ന എൻഐഎ, അനധികൃത വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ ഒരു മുന്‍ ജഡ്ജിയോട് ജില്ല വിട്ടുപോകരുതെന്ന്  നിർദേശിച്ചു . ജില്ലയിലെ ഒരു സ്കൂളിന്‍റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് അറിയുന്നു. സ്കൂളിന് വഴിവിട്ട ആനുകൂല്യത്തിന് സഹായിച്ചെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം . സ്കൂളിനു വേണ്ടി ഇസ്ലാമിക ബാങ്കില്‍ നിന്നു വായ്പയെടുക്കാനുള്ള നീക്കവും സംശയം ജനിപ്പിച്ചു.

സർവീസിലായിരുന്ന വേളയിൽ ചില കേസുകളില്‍ പക്ഷപാതം കാണിച്ചെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷയില്‍ തീർപ്പു കൽപ്പിച്ചതിനെത്തുടർന്നായിരുന്നു ഈ ആരോപണം. വിരമിച്ചതിനു ശേഷം നഗരത്തില്‍ തന്നെയാണ് താമസം. ജഡ്ജിയാവുന്നതിന‌ു മുൻപ് ഒന്നിലേറെ തവണ സർക്കാർ അഭിഭാഷകനായിരുന്നു.

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്ത ശേഷം വിദേശഫണ്ടിങുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനകളാണ് ഇസ്ലാമിക ബാങ്കിൽ നിന്നുള്ള ഇടപാടുകളെ സംശയമുനയിലാക്കിയത്. സ്വർണക്കടത്തിന് പിന്നിൽ ഹവാല, കള്ളപ്പണ ഇടപാടുകളും ഭീകര ബന്ധവുമുള്ളതായി സംശയമുള്ളതായി എൻഐഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പീസ് ഇന്റർനാഷനൽ സ്കൂൾ മാനേജിങ് ഡയറക്ടർ മലപ്പുറം പരപ്പനങ്ങാടി മേലേവീട്ടിൽ എം.എം. അക്ബർ (52) 2018 ഫെബ്രുവരിയിൽ  അറസ്റ്റിൽ ആയിരുന്നു.ക്വലാലംപുരിൽ നിന്ന് ദോഹയ്ക്കുള്ള യാത്രക്കിടെ ഹൈദരാബാദിൽ ആയിരുന്നു അറസ്റ്റ്.മത സ്പർദ്ധ വളർത്തുന്ന പുസ്തകങ്ങൾ പഠിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് 13 പീസ് സ്‌കൂളുകളാണ് സ്ഥാപിച്ചത്.കേസിൽപെട്ട അക്ബർ വിദേശത്തേക്ക് രക്ഷപെടുകയായിരുന്നു. ഐ എസിൽ ആളെ ചേർക്കാൻ കേരളത്തിൽ പ്രവർത്തിച്ചിരുന്ന അബ്ദുൽ റാഷിദ്,യാസ്മിൻ അഹമ്മദ്‌ എന്നിവർ പീസ് സ്‌കൂളിൽ ജോലി ചെയ്തിരുന്നു. സ്‌കൂൾ പൂട്ടാൻ സർക്കാർ ഉത്തരവിട്ടു.

1596285910849 image 1
പീസ് സ്‌കൂൾ എം ഡി എം എം അക്ബർ

എന്നാൽ മുൻ ജഡ്ജിക്ക് ബന്ധമുള്ള സ്‌കൂൾ ഇതല്ല. അത് പെരുമ്പാവൂരിന് അടുത്താണ്. 

Leave a Reply

Your email address will not be published. Required fields are marked *