വാക്​സിന്‍ സ്ലോട്ടുകള്‍ ഇനി​ വാട്​സ്​ആപ്പിലൂടെ ബുക്ക്​ ചെയ്യാം; ചെയ്യേണ്ടത്​ ഇത്രമാത്രം

Share

കോവിഡ്​ വാക്​സിനേഷനായി ‘കോവിന്‍’ സൈറ്റ്​ ലോഗിന്‍ ചെയ്​ത്​ കാത്തിരുന്ന്​ മടു​ത്തിരിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമാണ് പുതിയ രീതി.

ഇപ്പോള്‍ വാക്സിനേഷന്‍ പ്രക്രിയ എളുപ്പമാക്കാന്‍ വാക്​സിന്‍ സ്ലോട്ടുകള്‍ ‘വാട്​സ്​ആപ്പ്’​ വഴി ബുക്ക്​ ചെയ്യാനു​ള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം.

കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ്​ മാണ്ഡവ്യയാണ്​ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്​.

സര്‍ക്കാറിന്‍റെ കോറോണ ഹെല്‍പ്​ ഡസ്​ക്കിന്‍റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ്​ ബുക്കിങ്​ നടത്തേണ്ടത്​.

വാട്​സ്​ആപ്പിലൂടെ ​വാക്​സിന്‍ ​സ്ലോട്ട്​ ബുക്ക്​ ചെയ്യേണ്ട ഘട്ടങ്ങള്‍ ഇപ്രകാരമാണ്…

  1. +919013151515 എന്ന നമ്പര്‍ കേണ്‍ടാക്​ട്​ ആയി സേവ്​ ചെയ്യുക
  2. ‘Book Slot’ എന്ന്​ ഈ നമ്പരിലേക്ക്​ സന്ദേശം അയക്കുക
  3. SMS ആയി ലഭിച്ച ആറ്​ അക്ക ഒ.ടി.പി അടിക്കുക.
  4. വേണ്ട തീയതി, സ്​ഥലം, പിന്‍കോഡ്​, വാക്​സിന്‍ എന്നിവ തെരഞ്ഞെടുക്കുക
  5. കണ്‍ഫര്‍മേഷന്‍ സന്ദേശം ലഭിച്ചാല്‍ വാക്​സിന്‍ സ്ലോട്ട്​ ബുക്ക്​ ആയി.

നേരത്തെ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റ്​ വാട്​സ്​ആപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യം ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു.

പല ആവശ്യങ്ങള്‍ക്കും വാക്​സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്​ ഇത്​ സൗകര്യപ്രദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *