വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഇനി മുതൽ പാസ്പോർട്ട് നമ്പറും ചേർക്കാം; ചെയ്യേണ്ടത് ഇത്രമാത്രം..

Share

ഡൽഹി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഇനി മുതൽ പാസ്പോർട്ട് നമ്പറും ചേർക്കാം. കേന്ദ്രസർക്കാരിന്റെ കോവിഡ് വാക്സിനേഷൻ പോർട്ടലായ കോവിൻ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

പാസ്പോർട്ട് നമ്പർ ചേർക്കേണ്ടതെങ്ങനെയെന്ന് നോക്കാം…

1cowin.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക

2. മുകളിലുള്ള ‘Raise an Issue’ ടാബിൽ ക്ലിക്ക് ചെയ്ത ശേഷം പാസ്പോർട്ട് ഓപ്ഷൻ തെരഞ്ഞെടുക്കുക

3. പാസ്പോർട്ട് ബന്ധിപ്പിക്കേണ്ട അംഗത്തെ തെരഞ്ഞെടുത്ത് അവരുടെ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക

4. സെക്കൻഡുകൾക്കകം പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ പുതിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.