വനം ആസ്ഥാനത്തെ സ്‌ട്രോംഗ് റൂമിന്റെയും ഇക്കോ ടൂറിസം സെന്ററുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റിംഗിന്റെയും ഉദ്ഘാടനം ഇന്ന്

Share

വനം വകുപ്പ് ആസ്ഥാനത്ത് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ നിര്‍മ്മിച്ച സ്‌ട്രോംഗ് റൂമിന്റെയും സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റിംഗിന്റെയും ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2.30ന് (22.12.2021) വനം വകുപ്പ് ആസ്ഥാനത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്‌ട്രോംഗ് റൂമിന്റെ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും.

ഓണ്‍ലൈന്‍ ടിക്കറ്റിംഗിന്റെ ഉദ്ഘാടനം ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുന്ന ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.
പിസിസിഎഫുമാരായ നോയല്‍ തോമസ്, ഡി ജയപ്രസാദ് എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കും.

വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ ആശംസയര്‍പ്പിക്കും. മുഖ്യ വനം മേധാവി പി കെ കേശവന്‍ സ്വാഗതവും എപിസിസിഎഫ് (ഭരണം) ഡോ പി പുകഴേന്തി കൃതജ്ഞതയുമര്‍പ്പിക്കും. പിസിസിഎഫും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചന്‍ തോമസ്, എപിസിസിഎഫ്മാരായ ഇ പ്രദീപ്കുമാര്‍,രാജേഷ് രവീന്ദ്രന്‍, പ്രദീപ് കൃഷ്ണന്‍, എസ്റ്റേറ്റ് ഓഫീസര്‍ ഡിസിഎഫ് ബി.എന്‍.നാഗരാജ് തുടങ്ങിയവര്‍ സംബന്ധിക്കും.