ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ വില്ലനായി ബിജു മേനോൻ

Share

സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ ബിജു മേനോൻ വില്ലനായി എത്തുന്നു. വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാകും ബിജു മേനോൻ പുനരവതരിപ്പിക്കുക.

തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച് വാർത്ത വന്നിരിക്കുന്നത്. ഗോഡ്ഫാദർ എന്നാണ് ചിത്രത്തിന് തെലുങ്കിൽ നൽകിയിരിക്കുന്ന പേര്. സ്റ്റീഫൻ നെടുമ്പളളിയായി ചിരഞ്ജീവി എത്തുമ്പോൾ മഞ്ജു വാര്യർ അവതരിപ്പിച്ച വേഷത്തിൽ നയൻതാര എത്തും.


മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ സല്‍മാന്‍ ഖാന്‍ അതിഥി താരമായി എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിരഞ്ജീവിയുടെ ബാനറിനൊപ്പം സൂപ്പര്‍ ഗുഡ് ഫിലിംസും ഗോഡ്ഫാദറിന്റെ നിര്‍മാതാക്കളായുണ്ട്.

മോഹൻ രാജയാണ് സംവിധാനം. ലൂസിഫർ വൻ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്‌ഷനും നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *